Logo
Sun, Jun 21, 2026 • 07:11 PM
LIVE TV
Watch

No business videos available

No Middle East videos available

കിഴക്കമ്പലം ആക്രമണം: 12 ലക്ഷത്തിന്‍റെ നഷ്ടം, സംഘം ചേർന്നത് കൊല്ലാനുറപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോർട്ട്; 162 കിറ്റെക്സ് തൊഴിലാളികള്‍ അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 27, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കിഴക്കമ്പലം ആക്രമണം: 12 ലക്ഷത്തിന്‍റെ നഷ്ടം, സംഘം ചേർന്നത് കൊല്ലാനുറപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോർട്ട്; 162 കിറ്റെക്സ് തൊഴിലാളികള്‍ അറസ്റ്റില്‍
  കൊച്ചി: കിഴക്കമ്പലത്ത്  എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാരെ വധിക്കാനായിരുന്നു അക്രമി സംഘത്തിന്‍റെ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.  50 ലേറെ പേരാണ് വധശ്രമം നടത്തിയത്.  പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വാതില്‍ ചവിട്ടിപ്പിടിച്ചശേഷം വാഹനത്തിന് തീയിടുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ജീപ്പുകൾ തകർത്തതടക്കം സർക്കാരിന് 12 ലക്ഷത്തിന്‍റെ നഷ്ടം സംഭവിച്ചു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയാറായില്ല. കല്ല്, മരവടി, മാരകയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോർട്ടില്‍ പറയുന്നു. വധശ്രമത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. അഞ്ച് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടിയും വന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 162 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയല്‍ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെയും തുടർന്ന് ഇന്ന് പുലർച്ചെ 112 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.  പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10