‘മതേതര ഭാരതത്തെ വീണ്ടെടുക്കാൻ’ എന്ന മുദ്രാവാക്യവുമായി ഗാന്ധി സന്ദേശ യാത്ര

Jaihind News Bureau
Friday, November 8, 2019

ഗാന്ധിയുടെ ആശയങ്ങളെ ഉയർത്തി മലപ്പുറം ഡി സി സി പ്രസിഡന്‍റ് അഡ്വ വിവി പ്രകാശിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെ മലപ്പുറം ടൗണിൽ നിന്ന് ആരംഭിച്ച യാത്ര വൈകുന്നേരം 7 മണിയോടെ മഞ്ചേരിയിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എ പി അനിൽ കുമാർ എം എൽ എ, പി കെ കുഞ്ഞാലികുട്ടി എം പി തുടങ്ങിയവർ പങ്കെടുത്തു.

‘മതേതര ഭാരതത്തെ വീണ്ടെടുക്കാൻ’ എന്ന മുദ്രാവാക്യവുമായി ഗാന്ധി സന്ദേശ യാത്ര മലപ്പുറം ഡി സി സി പ്രസിഡന്‍റ് അഡ്വ വിവി പ്രകാശിന്‍റെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറത്ത് നടന്നു. രാവിലെ 10 മണിയോടെ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് യാത്ര ഉത്ഘാടനം ചെയ്തു.  തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കാൽ നടയായി പര്യാടനം നടത്തി വൈകുന്നേരം 7 മണിയോടെ മഞ്ചേരിയിലെ സമാപന സമ്മേളനത്തോടെ പദയാത്ര അവസാനിച്ചു. സമാപന സമ്മേളനം എ ഐ സി സി ജനറൽ സെ ക്രട്ടറി കെ.സി വേണുഗോപാൽ ഉത്ഘാടനം ചെയ്തു.

സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് പി കെ കുഞ്ഞാലി കുട്ടി എം പി സംസാരിച്ചു.

എ.പി അനിൽകുമാർ എം എൽ എ, ആര്യാടൻ ഷൌക്കത്ത്, കെ പി അനിൽകുമാർ, തുടങ്ങിയ സമ്മേളനത്തിൽ പങ്കെടുത്തു. അയ്യായിരത്തിൽപരം ആളുകൾ പങ്കെടുത്ത പദയാത്ര കോൺഗ്രസിന്‍റെ ശക്തി തെളിയിക്കുന്ന പ്രകടനമായി മാറി.