ഡൽഹിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ ഗാന്ധി സന്ദേശ് പദയാത്ര

Jaihind News Bureau
Wednesday, October 2, 2019

രാഷ്ട്രപിതാവിന്‍റെ 150-ആം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് എഐസിസിയുടെയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സന്ദേശ് പദയാത്ര നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും രാജ്ഘട്ട് വരെ നടക്കുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി ആദ്യ അവസാനം വരെ പങ്കാളിയായി.

തുടർന്ന് രാജ്ഘട്ടിൽ എത്തിയ പദയാത്രയെ കോൺഗ്രസ് അദ്ധ്യക്ഷ അഭിസംബോധന ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊണ്ടുള്ള പ്രതിജ്ഞ മുകുൾ വാസ്നിക് നേതാക്കൾക്കും പ്രവർത്തകർക്കും ചൊല്ലിക്കൊടുത്തു.