വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പുനരന്വേഷണമല്ല സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് ബെന്നി ബെഹനാൻ

Jaihind News Bureau
Tuesday, October 29, 2019

Benny-Behanan-Web

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. പുനരന്വേഷണമല്ല സി.ബി.ഐ അന്വേഷണമാണ് കേസിൽ വേണ്ടതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സംഘം വാളയാറിൽ പെൺകുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിച്ചു. സാഹചര്യം വിലയിരുത്തി വീണ്ടും യുഡിഎഫ് യോഗം ചേർന്നതിന് ശേഷം പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ ഹർത്താലാചരിക്കുന്നുണ്ട്. ബെന്നി ബെഹന്നാനൊപ്പം എംപിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, പി.സി വിഷ്ണുനാഥ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു.