ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

webdesk
Friday, April 5, 2019

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പത്ത് ദിവസത്തെ വിശ്രമം വേണമെന്നും അധികൃതര്‍ അറിയിച്ചു. വീട്ടിൽ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട അദേഹത്തെ പുലർച്ചെ മൂന്നരയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തെന്നും 48 മണിക്കൂർ നിരീക്ഷണത്തിനായി ബെന്നി ബെഹനാനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബെഹനാന്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി പതിനൊന്നരയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. പുലർച്ചെ  പ്രചാരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.