പാർലമെന്‍റിലും എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ നീക്കം; ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Thursday, March 5, 2020

പാർലമെന്‍റിലും എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ നീക്കം. ഏഴ് കോൺഗ്രസ് എം.പിമാരെ സസ്‌പെന്‍റ് ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ ഉൾപ്പെടെയുളളവരെ ഈ സമ്മേളനകാലത്തേക്ക് സസ്‌പെന്‍റ് ചെയ്തു. ഡൽഹി കലാപ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് നടപടി.

ഗൗരവ്‌ ഗോഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഓജ്‌ല എന്നിവരാണ് സസ്പെന്‍റ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.