യുഡിഎഫ് സർക്കാരിനെ ആക്ഷേപിച്ച മന്ത്രിക്ക് അതേ വേദിയില്‍ ശക്തമായ ഭാഷയിൽ മറുപടി നൽകി ഡീൻ കുര്യാക്കോസ്

Jaihind News Bureau
Saturday, January 25, 2020

ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ അദ്ധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി.യു ഡി എഫ് സർക്കാരിനെ ആക്ഷേപിച്ചതിന് വേദിയിൽ തന്നെ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിച്ചു. യു ഡി എഫ് സർക്കാർ നൽകിയ പട്ടയത്തിന് വിലയില്ലെന്നും. ഇപ്പോൾ നൽകിയ പട്ടയമാണ് ഒറിജിനലെന്നുമായിരുന്നു മന്ത്രി മണിയുടെ പരാമർശം.

ഇടത് സർക്കാർ കട്ടപ്പനയിൽ വച്ച് നടത്തിയ പട്ടയമേളയിലാണ് മുൻ യുഡിഎഫ് സർക്കാർ പട്ടയങ്ങൾ നൽകിയതിനെ വിമർശിച്ച് അദ്ധ്യക്ഷ പ്രസംഗം നടത്തിയത്.

മുഖ്യ പ്രഭാഷണം നടത്തിയ ഡീൻ കുര്യാക്കോസ് എം പി ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകി.

എന്നാൽ ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ നിന്നും ഒഴിവാക്കിയതായി ആരോപിച്ച് പട്ടയമേള നടന്ന വേദിക്ക് സമീപം പ്രതിഷേധവുമായി ആദിവാസികൾ പ്ലാക്കാടുമായി നിലയുറപ്പിച്ചിരുന്നു.