മുല്ലപ്പെരിയാർ ഡാമിന് നിലവിൽ യാതൊരു അപകടാവസ്ഥയും ഇല്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷറാവത്ത്; ഡാമിന്‍റെയോ കേരള ജനതയുടെയോ സുരക്ഷ കണക്കിലെടുക്കാത്ത പ്രതികരണമെന്ന് ഡീന്‍ കുര്യാക്കോസ്

Jaihind News Bureau
Thursday, November 21, 2019

dean--kuriakose

മുല്ലപ്പെരിയാർ ഡാമിന് നിലവിൽ യാതൊരു അപകടാവസ്ഥയും ഇല്ലെന്ന് കേന്ദ്ര ജല വിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷറാവത്ത്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഡീൻ കുര്യാക്കോസ് എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലയിൽ ഭൂകമ്പ സാധ്യത ഇല്ലെന്നും അതിനാൽ മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ആവശ്യകത ഇല്ലെന്നും മന്ത്രി പറഞ്ഞു. കേരള ജനതയെ അവഗണിക്കുന്നതിന് തുല്യമാണെന്നും, ഡാമിന്‍റെ സുരക്ഷയോ കേരള ജനതയുടെ സംരക്ഷണമോ ഒന്നും കണക്കിൽ എടുക്കാതെയുള്ള മറുപടിയാണ് മന്ത്രി ലോക്സഭയിൽ പറഞ്ഞതെന്നും ഡീൻ കുര്യാക്കോസ് എം പി ആരോപിച്ചു.