പിതാവിന്‍റെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങി; ഭാര്യ അന്നയുമൊത്ത് വോട്ട് രേഖപ്പെടുത്തി ഹെെബി ഈഡന്‍

Jaihind Webdesk
Friday, April 26, 2024

കൊച്ചി: എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹെെബി ഈഡന്‍ വോട്ട് രേഖപ്പെടുത്തി.മാമംഗലത്തെ എസ്എൻഡിപി നഴ്സറി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ അന്നയും അദ്ദേഹത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി. പിതാവ് ജോർജ് ഈഡന്‍റെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്താന്‍ സ്കൂളിലെത്തിയത്.