ശനിയാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ചാലക്കുടിയിലെ UDF സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍

Jaihind Webdesk
Monday, April 8, 2019

ശനിയാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് യു.ഡി.എഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബഹനാന്‍. ആരോഗ്യ കാരണങ്ങളാല്‍ പ്രചരണത്തില്‍ നിന്നും കുറച്ചുദിവസം മാറി നില്‍ക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും ചികിത്സയില്‍ കഴിയുന്ന ബെന്നി ബഹനാന്‍ പറഞ്ഞു.

ഇപ്പോള്‍ എം.എല്‍.എമാരുടെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃത്വത്തിലുള്ള പ്രചാരണമാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നടക്കുന്നത്. ആശുപത്രിയിലാണെങ്കിലും തന്‍റെ മനസും ചിന്തയുമെല്ലാം ചാലക്കുടിയിലെ വോട്ടര്‍മാര്‍ക്കൊപ്പമാണെന്നും എല്ലാവരും തനിക്കുവേണ്ടി  പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസം കൂടി വിശ്രമമാണ് ഡോക്ടര്‍‌മാർ പറഞ്ഞിരിക്കുന്നത്. 13ന് ശേഷം മണ്ഡലത്തില്‍ പ്രചാരണരംഗത്ത് സജീവമാകാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

teevandi enkile ennodu para