ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്‌ തർക്കം ഇല്ലെന്ന് ബെന്നി ബഹന്നാൻ

Jaihind News Bureau
Thursday, September 26, 2019

Benny-Behanan

ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്‌ തർക്കം ഇല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. നിലവിലെ തർക്കം തെരഞ്ഞെടുപ്പ് വരുമ്പോൾ ഉണ്ടാകുന്ന സാധാരണ അഭിപ്രായഭിന്നത മാത്രം.
ആർക്കും പേരുകൾ നിർദ്ദേശിക്കാം. അന്തിമ തീരുമാനം എടുക്കുക പാർട്ടി ആണ്. തർക്കങ്ങൾ സംസ്ഥാനത്തുനിന്ന് തന്നെ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഹൈക്കമാൻഡിന് കൈമാറും എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും സമുദായ സന്തുലിതാവസ്ഥ പാലിക്കുക എക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.