Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു
മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സംസം ജലം ലഭ്യമാകും. സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്. സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹറം വകുപ്പ് നിർദ്ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in