Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ ഓഫീസിന് മുന്നിൽ കെ-റെയിൽ കുറ്റി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം l വീഡിയോ

സർക്കാർ ഓഫീസിന് മുന്നിൽ കെ-റെയിൽ കുറ്റി സ്ഥാപിച്ച്  യൂത്ത് കോൺഗ്രസ് പ്രതിഷേധം l  വീഡിയോ
കൊല്ലം  : സാധാരണക്കാരായ ആളുകളുടെ വീട്ട് മുറ്റത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ കെ.റെയിൽ കുറ്റി നാട്ടുന്ന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി കെ.റെയിൽ കുറ്റി സ്ഥാപിച്ചു. പ്രകടനത്തോടൊപ്പം കെ.റെയിൽ കുറ്റിയുമായി എത്തിയ സമരക്കാരെ പോലീസ് സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ തടഞ്ഞു. തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവു വന്നത്. തുടർന്ന് യോഗനടപടികൾ ആരംഭിച്ചു. പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരെ കുടിയിറക്കാമെന്ന പിണറായിയുടെ വ്യാമോഹം കേരളത്തിൽ നടത്തില്ലെന്ന് കെപിസിസിയുടെ ജനറൽ സെക്രട്ടറി ശ്രീ എംഎം നസീർ പറഞ്ഞു. സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ പ്രതിരോധിക്കുന്ന അമ്മമാരെയും കുട്ടികളെയും പോലും പോലീസിനെക്കൊണ്ട് മർദിക്കുന്ന പിണറായി ഇടതു പക്ഷത്തിന്‍റെ അവസാന മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://www.youtube.com/watch?v=SuoR2pQSxxU യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ബിഎച്ച് നിഫാൽ അധ്യക്ഷ വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി എ.ആർ റിയാസ് സ്വാഗതം ആശംസിച്ചു. സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഡിസിസി സെക്രട്ടറി വിറ്റി സിബി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, ലിവിൻ വേങ്ങൂർ, നസീബ് റഹ്മാൻ, അഖിൽ ഭാർഗവൻ, രാജേഷ് കടയ്ക്കൽ, നൗഫൽ കൈതോട്, സഫാൻ തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Save your stories

Sign in