Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32 കോടിയുടെ ജി.എസ്.ടി നോട്ടീസ്, വീണ്ടും അന്വേഷണം

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32 കോടിയുടെ ജി.എസ്.ടി നോട്ടീസ്, വീണ്ടും അന്വേഷണം

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി. 56.32 കോടി രൂപയുടെ ബാധ്യത ചുമത്തി ജി.എസ്.ടി വകുപ്പ് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 25.78 കോടി രൂപയുടെ നികുതി കുടിശ്ശികയും, അതിന് തുല്യമായ പിഴയും, 4.76 കോടി രൂപ പലിശയും ഉള്‍പ്പെടുന്നതാണ് തുക. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ 74 (എ) പ്രകാരമാണ് നടപടി.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് വിദേശ ഏജന്റ് വഴി കൈമാറിയ 126 കോടി രൂപയിലധികം വരുന്ന ഇടപാടിലാണ് പ്രധാനമായും നികുതി വെട്ടിപ്പ് കണ്ടെത്തിയത്. റിവേഴ്സ് ചാര്‍ജ് മെക്കാനിസം (RCM) പ്രകാരം കമ്പനി അടയ്‌ക്കേണ്ടിയിരുന്ന 22.68 കോടി രൂപയുടെ ഐ.ജി.എസ്.ടി അടച്ചില്ലെന്നാണ് ജി.എസ്.ടി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശ നിയമോപദേശകര്‍ക്ക് നല്‍കിയ പണമിടപാടിലും നികുതി കുടിശ്ശിക കണ്ടെത്തിയിട്ടുണ്ട്.

പദ്ധതിയുടെ മറവില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളും വലിയ തുകയുടെ നികുതി വെട്ടിപ്പും മുന്‍നിര്‍ത്തിയാണ് ജി.എസ്.ടി വകുപ്പിന്റെ നിര്‍ണായക നടപടി.

Related articles

See all
Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in