Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ.സി സർവീസുകളുമായി കെ.എസ്.ആർ.ടി.സി

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ.സി സർവീസുകളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താന്‍ കെ.എസ്.ആര്‍.ടി.സി എ.സി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ ആണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

കെ.എസ്.ആര്‍.ടി.സിയും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി തയ്യാറാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാത്രി 9.30-നും നെടുമ്പാശ്ശേരിയില്‍ നിന്ന് രാത്രി 8.30-നുമാണ് പമ്പയിലേക്കുള്ള സര്‍വീസുകള്‍. മടക്ക സര്‍വീസുകള്‍ വൈകിട്ട് 7 മണിക്ക് വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിമാനമിറങ്ങുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനും ഇരു വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യമുണ്ടാകും. ടിക്കറ്റുകള്‍ കെ.എസ്.ആര്‍.ടി.സി, എയര്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഗ്രൂപ്പുകള്‍ക്ക് ചാര്‍ട്ടേഡ് ബസുകള്‍ ബുക്ക് ചെയ്യാനും സാധിക്കും. വിമാന സമയ വിവരങ്ങള്‍ തത്സമയം പമ്പയില്‍ പ്രദര്‍ശിപ്പിക്കും.








Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Save your stories

Sign in