Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പോറ്റിയെ കേറ്റിയേ...' പാട്ടുമായി സൈക്കിള്‍ ഉന്തി സമരം; സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'പോറ്റിയെ കേറ്റിയേ...' പാട്ടുമായി സൈക്കിള്‍ ഉന്തി സമരം; സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ വ്യത്യസ്ത സമരവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, കടകംപള്ളി സുരേന്ദ്രന്റെയും, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുഖം മൂടി അണിഞ്ഞ് പോറ്റിയെ കേറ്റിയെ എന്ന പാട്ടും വെച്ച് സൈക്കിള്‍ ഉന്തി പാട്ടുപാടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഡി സി സി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പഴയ സ്റ്റാന്‍ഡ് വഴി കാള്‍ടെക്സ്സില്‍ സമാപിച്ചു. കെ പി സി സി മെമ്പര്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷനായ പ്രതിഷേധ യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവു മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമരത്തിന് നേതൃത്വം നല്‍കി.

Related articles

See all
Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Save your stories

Sign in