Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കെ. ശങ്കരനാരായണന്‍ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിത്വമെന്ന് എം.എ. യൂസഫലി

കെ. ശങ്കരനാരായണന്‍ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിത്വമെന്ന് എം.എ. യൂസഫലി
ദുബായ് : കെ ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ അനുശോചിച്ചു. പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച, അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു ശങ്കരനാരായണന്‍ എന്ന് , യൂസഫലി പറഞ്ഞു. അദേഹവുമായി വളരെ അടുത്ത സ്‌നേഹവും സാഹോദര്യവും വെച്ച് പുലര്‍ത്തിയിരുന്നു. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെ , ഒറ്റപ്പാലത്തു വെച്ച് അദ്ദേഹത്തില്‍ നിന്നും കെ.പി.എസ്. മേനോന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത് എന്റെ സ്മൃതി മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍, മന്ത്രി, രാഷ്ട്രീയ നേതാവ് എന്നി നിലകളില്‍ കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കെ .ശങ്കരനാരായണന്‍റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം, അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in