Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു'; ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ എന്‍എസ്എസ്

'വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു'; ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ എന്‍എസ്എസ്
​​​കോട്ടയം : ലോക്ക്‌ഡൗണില്‍ ഇളവ് അനുവദിക്കുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്എസ്. ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി ഇനിയും ലഭ്യമാക്കാത്തത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് എ, ബി, സി മേഖലകളില്‍ തുറക്കാവുന്ന കടകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ മേഖലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാം. എന്നാല്‍ മേഖലയില്‍പ്പെടുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ലെന്ന് സുകുമാരൻ നായർ വിമർശിക്കുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്‌ഡൗണിന്‍റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു. ആരാധനാലയങ്ങളിലെ ദൈനംദിന ചടങ്ങുകളോടൊപ്പം, നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതി നല്‍കാനും സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു

Save your stories

Sign in