Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Rahul Gandhi| 'ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമോ?'; വോട്ടുകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് 12 മണിക്ക്

Rahul Gandhi| 'ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമോ?'; വോട്ടുകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് 12 മണിക്ക്
ന്യൂഡല്‍ഹി: 'വോട്ടുകൊള്ള' ആരോപണങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 മംണിക്ക് എഐസിസി ആസ്ഥാനത്താണ് സുപ്രധാന വാര്‍ത്താ സമ്മേളനം നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മൂന്നാമത്തെ പത്രസമ്മേളനമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. വോട്ട് മോഷണം നടത്തിയെന്നും, വോട്ടര്‍പട്ടികയില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ നല്‍കിയെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കൊന്നും കമ്മീഷന്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. വോട്ട് മോഷണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്ക് ശേഷമുള്ള സുപ്രധാനമായ പത്രസമ്മേളനമാണിത്. നാളെ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ വാര്‍ത്താസമ്മേളനം. ഇന്ന് നിശബ്ദ പ്രചാരണം നടക്കുന്ന ബീഹാറിലെ വോട്ടര്‍മാരെ രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in