എസ്‌ഐആറിലെ ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ പൂര്‍ണമായും ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ഒറ്റപ്പെട്ട തീരുമാനങ്ങളല്ലെന്നും, കമ്മീഷന്‍ പൂര്‍ണമായും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി എടുത്തതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അംഗങ്ങള്‍ ആഭ്യന്തര ചര്‍ച്ചകളില്‍ ഉന്നയിക്കുന്ന നിര്‍ദേശങ്ങളും ചോദ്യങ്ങളും ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ