Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടയാനും തീരുമാനമായിട്ടുണ്ട്. പരീക്ഷയുടെ പ്രധാന ചുമതലയുണ്ടായിരുന്ന ഹരിയെ ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തിരുന്നു.

ഹരിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കുമായി പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇയാൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കേസിൽ ആരോപണവിധേയരായ മൂന്ന് പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാല് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസം നടന്നത്. കേസിന്റെ തുടരന്വേഷണ ഭാഗമായി കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യുമെന്നും ബുധനാഴ്ച പിഎസ്‌സി ചെയർമാനെ ചോദ്യം ചെയ്തേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Related articles

See all
Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in