Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി: പാഠപുസ്തകങ്ങളുടെ പ്രിന്റിംഗിലും ഘടനയിലും മാറ്റത്തിന് ആലോചന; നവംബര്‍ 24-ന് യോഗം

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി: പാഠപുസ്തകങ്ങളുടെ പ്രിന്റിംഗിലും ഘടനയിലും മാറ്റത്തിന് ആലോചന; നവംബര്‍ 24-ന് യോഗം

തിരുവനന്തപുരം: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കനം കുറഞ്ഞ പേപ്പറുകള്‍ ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതും, ടേം അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്നതും ആലോചിക്കുന്നുണ്ട്. മാസാടിസ്ഥാനത്തിലോ അര്‍ദ്ധവാര്‍ഷികാടിസ്ഥാനത്തിലോ ഉള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പുസ്തകങ്ങള്‍ ഭാഗങ്ങളായി നല്‍കുന്നത് ബാഗുകളുടെ ഭാരം വലിയ അളവില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൃശ്ശൂര്‍ എറിയാട് ജി.കെ. വി.എച്ച്.എസ്.എസിലെ സ്‌കൂള്‍ ലീഡര്‍ മുംതസീര്‍, കൈപ്പമംഗലം എം.എല്‍.എ. കെ.കെ. വത്സരാജിന് നല്‍കിയ നിവേദനമാണ് റൂള്‍ 113 പ്രകാരം നിയമസഭയുടെ ശ്രദ്ധയിലെത്തിയത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രായോഗിക ചര്‍ച്ചകള്‍ നടത്തുന്നതിനായി നവംബര്‍ 24-ന് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സമാനമായ ആലോചനകള്‍ നടന്നിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് 1.60 മുതല്‍ 2.20 കിലോഗ്രാം വരെയും, പത്താം ക്ലാസുകാര്‍ക്ക് പരമാവധി 4.5 കിലോഗ്രാം വരെയും ബാഗിന്റെ ഭാരം പരിമിതപ്പെടുത്താനും, ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനും അന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പൂര്‍ണ്ണമായി പ്രായോഗികമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Related articles

See all
Popular News

നിക്ഷേപ സൗഹൃദ പദ്ധതികളുമായി സര്‍ക്കാര്‍; വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നി...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; പ്രതികൾക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം

Save your stories

Sign in