Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തേനി ആണ്ടിപെട്ടി സബ്ജയിലില്‍ നിന്ന് 17 വിചാരണത്തടവുകാര്‍ ചാടിപ്പോയി; തമിഴ്നാട്-കേരള അതിര്‍ത്തികളില്‍ ജാഗ്രത, തെരച്ചില്‍ ശക്തം

തേനി ആണ്ടിപെട്ടി സബ്ജയിലില്‍ നിന്ന് 17 വിചാരണത്തടവുകാര്‍ ചാടിപ്പോയി; തമിഴ്നാട്-കേരള അതിര്‍ത്തികളില്‍ ജാഗ്രത, തെരച്ചില്‍ ശക്തം

തേനി: തേനി ആണ്ടിപെട്ടിയിലെ സബ്ജയിലില്‍ നിന്ന് ജയില്‍ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാര്‍ തടവുചാടി. ഇവരില്‍ ഒരാളെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടിയിട്ടുണ്ട്. രക്ഷപ്പെട്ട ബാക്കിയുള്ളവര്‍ക്കായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് പോലീസും തമിഴ്നാട് ജയില്‍ വകുപ്പും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തടവുചാടിയ പ്രതികള്‍ ഇടുക്കി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്-കേരള അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗം പേരും വില്ലുപുരം ജില്ലക്കാരാണെന്നാണ് പ്രാഥമിക വിവരം.

ഒരൊറ്റ സെല്ലിലാണ് ഈ 17 പ്രതികളും കഴിഞ്ഞിരുന്നത്. തടവുകാരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ സെല്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് ആക്രമണം നടന്നത്. തടവുകാര്‍ സംഘം ചേര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ജയില്‍ പരിസരത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ ഗ്രേഡ്-2 പോലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ഡിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റ് രണ്ട് ജയില്‍ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യ; റെക്കോഡുകൾ തകർത്തെറിഞ്ഞ് അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയു...

Popular News

എഫ്.ആർ.ആർ.ഒ നോട്ടീസിനെതിരെ നിയമപോരാട്ടത്തിൽ ഇമ്രാൻ ഖാൻ; തിങ്കളാഴ്ച വരെ രാജ്യത്ത് തുടരാൻ അന...

Save your stories

Sign in