Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ് ബില്‍: മുസ്‌ളിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്ന് കെ രാധാകൃഷ്ണന്‍ എംപി; കേരളത്തിന്റെ പ്രമേയം അറബിക്കടലിലെന്ന് സുരേഷ്‌ഗോപി

വഖഫ് ബില്‍: മുസ്‌ളിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്ന് കെ രാധാകൃഷ്ണന്‍ എംപി; കേരളത്തിന്റെ പ്രമേയം അറബിക്കടലിലെന്ന് സുരേഷ്‌ഗോപി
വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പ്രതിനിധി കെ. രാധാകൃഷണന്‍. ബില്‍ ന്യൂനപക്ഷവിരുദ്ധമാണ്. അതുകൊണ്ടു തന്നെ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ക്രൈസ്തവനെന്നു തോന്നിക്കുന്ന ഒരാളുടെ പേരു കണ്ടപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കെ വഖഫ് ബോര്‍ഡില്‍ മറ്റു മതസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ്കേരളത്തിലെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങിപ്പോകുമെന്ന് മറുപടി പറയുകയായിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വഖഫ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തുകയായിരുന്നു കെ രാധാകൃഷ്ണന്‍. ഏപ്രില്‍ ഒന്നു മുതല്‍ കെ രാധാകൃഷ്ണന്‍ ഉള്‍പ്പടെ നാല് സിപിഎം പ്രതിനിധികള്‍ സഭയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ മധുരയില്‍ നിന്ന് കെ. രാധാകൃഷ്ണന്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in