Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

7,900 പുതിയ തൊഴിലവസരങ്ങള്‍ ; കാന്‍സര്‍ രോഗികള്‍ക്ക് പദ്ധതി​ ; വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്

7,900 പുതിയ തൊഴിലവസരങ്ങള്‍ ; കാന്‍സര്‍ രോഗികള്‍ക്ക് പദ്ധതി​ ;  വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍  ചെയര്‍മാന്



ദുബായ്​ :  കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഗ്രൂപ്പ് രംഗത്ത് വന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍,  കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, മെഡിക്കല്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍, ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി, മെഡിക്കല്‍ ടൂറിസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. 'ആസ്റ്ററിന്റെ പ്രയാണത്തില്‍ കേരളത്തിന് എപ്പോഴും സവിശേഷമായ സ്ഥാനമാനുള്ളതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.  തങ്ങളുടെ ഏറ്റവും വിപണികളിലൊന്നാണിതെന്നും  ഇന്ത്യയിലും ലോകമെമ്പാടും ആദരിക്കപ്പെടുന്ന, അത്യന്തം വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കേരളത്തിലുണ്ടെന്നത് സംസ്ഥാനത്തിന്റെ വലിയൊരു നേട്ടമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ പങ്കാളികളാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.
 
ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതി

ആസ്റ്ററും ക്വാളിറ്റി കെയര്‍ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ, ഈ സംയുക്ത ശൃംഖലയ്ക്ക് കീഴില്‍ കേരളത്തില്‍ 4,575 കിടക്കകളുള്ള 11 ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇത് അത്യാധുനിക ടെര്‍ഷ്യറി, ക്വാട്ടേണറി പരിചരണ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നായി മാറും. ഈ സംയുക്ത ശൃംഖല വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ പുതുതായി 1,315 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനായി 1,661 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. നിലവില്‍ 18,400-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്‍കുന്ന ഗ്രൂപ്പ്, 7,900-ഓളം അധിക തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കും. ഇത് കേരളത്തിന്റെ ആരോഗ്യ പരിപാലന ശേഷിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ സംഭാവനയാകും. ആസ്റ്റര്‍ മാത്രം കേരളത്തില്‍ 834 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് ഉടന്‍ യാഥാര്‍ത്ഥ്യമാകുന്ന 454 കിടക്കകളുള്ള ആസ്റ്റര്‍ ആശുപത്രിയും ഉള്‍പ്പെടുന്നു. ഇത് തെക്കന്‍ കേരളത്തിലെ അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിറ്റി കെയറും

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവയിലൂടെ ദുര്‍ബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത ഡോ. മൂപ്പന്‍ ആവര്‍ത്തിച്ചു. വയനാട്ടിലുണ്ടായ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെയുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'ആസ്റ്റര്‍ വോളന്റിയര്‍മാര്‍' സജീവ പങ്കുവഹിച്ചിരുന്നു. കമ്മ്യൂണിറ്റി വികസന, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ഷിക വികസന കമ്മ്യൂണിറ്റി വികസന മന്ത്രി സിദ്ദിഖ് നല്‍കിയ പിന്തുണയ്ക്കും താല്പര്യത്തിനും ഡോ. ആസാദ് മൂപ്പന്‍ നന്ദി അറിയിച്ചു.

 കാന്‍സര്‍ കെയര്‍ ഇനിഷ്യേറ്റീവ്

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന ആസ്റ്ററിന്റെ ചരിത്രപരമായ 120 കോടി രൂപയുടെ കാന്‍സര്‍ കെയര്‍ സി.എസ്.ആര്‍ പ്രോഗ്രാമിനെക്കുറിച്ച് ഡോ. മൂപ്പന്‍ വിശദീകരിച്ചു. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ പ്രൊജക്റ്റ് വയനാട്ടിലെ അത്യാധുനിക ലീനിയര്‍ ആക്‌സിലറേറ്ററിന്റെ സ്ഥാപനമാണ്. ഇതിലൂടെ പിന്നാക്ക മേഖലകളില്‍ നിന്നുള്ള രോഗികള്‍ക്ക് മെച്ചപ്പെട്ട റേഡിയേഷന്‍ തെറാപ്പി ലഭ്യമാകും. ചികിത്സയ്ക്കായി സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങള്‍ നേരിടുന്ന ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ഈ പദ്ധതി വലിയ അനുഗ്രഹമാകുമെന്നും ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...