Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നെഹ്റുവിനെ ഒഴിവാക്കിയ നടപടി മോദി സർക്കാരിൻ്റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ച : വി.എം സുധീരന്‍

നെഹ്റുവിനെ ഒഴിവാക്കിയ നടപടി മോദി സർക്കാരിൻ്റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ച : വി.എം സുധീരന്‍
VM-Sudheeran-Nov30 തിരുവനന്തപുരം : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിൽ നടപടി മോദി സർക്കാരിന്‍റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ചയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍  വി.എം സുധീരന്‍. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വി.ഡി.സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിൻ്റെയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകവുമായ ലോകാരാധ്യനായ നെഹ്റുവിനെ ഒഴിവാക്കുകയുമാണ് ചെയ്തത്.  തീർത്തും അപലപനീയവും പ്രതിഷേധാർഹവുമായ മോദി സർക്കാരിൻ്റെ ഈ ദുഷ്ചെയ്തി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണ്. സർവ്വതലത്തിലും പരാജിതരാകുകയും പൊതുസമ്പത്ത് തന്നെ വിറ്റുതുലയ്ക്കുന്ന രാജ്യദ്രോഹനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോദി സർക്കാർ തങ്ങൾക്ക് നേരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ്ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in