Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാക്സിന്‍ സ്വീകരിച്ചവരിലും കൊവിഡ് ബാധ : ഫലം കുറയുന്നോയെന്ന് ആശങ്ക

വാക്സിന്‍ സ്വീകരിച്ചവരിലും  കൊവിഡ് ബാധ : ഫലം കുറയുന്നോയെന്ന് ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. മൂന്നു ദിവസത്തിനിടെ കൊവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. തിങ്കളാഴ്ച്ച കൊവിഡ് ബാധിച്ച 6996ല്‍ 3841 പേരും വാക്സീന്‍ എടുത്തിരുന്നു. 2083 പേരും രണ്ടു ഡോസും എടുത്തവരാണ്. ഞായറാഴ്ച 10,691 രോഗബാധിതരില്‍ 6303 പേരും കുത്തിവയ്പ് എടുത്തിരുന്നു. ശനിയാഴ്ചത്തെ 9470 കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5364 പേരും വാക്സീന്‍ ലഭിച്ചവരാണ്. വാക്സിനേഷന്‍റെ തോത് 93 ശതമാനം കടന്നിട്ടും പതിനായിരത്തോളം പ്രതിദിന രോഗബാധിതരുണ്ട്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ് സ്വീകരിച്ചവരില്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയാണുയരുന്നത്. വാക്സീന്‍ എടുത്ത ആത്മവിശ്വാസത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും രോഗബാധയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാക്സീനെടുത്തവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യയും കുറയുന്നുണ്ട്. E

Related articles

See all
Popular News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും...

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Save your stories

Sign in