ജാമ്യം അനുവദിച്ച പ്രത്യേക കോടതിയുടെ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. കേസിൽ എഫ്ഐആർ നിലനിൽക്കുമോ എന്നതിലും കോടതി സംശയം ഉന്നയിച്ചു. നോൺ-ഹീനിയസ് ക്രൈം ആണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം. അതിനാൽ നിലവിലെ എഫ്ഐആർ നിലനിൽക്കുമോ എന്ന കാര്യവും കോടതി ചോദ്യം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് 17കാരന് ജാമ്യം അനുവദിച്ചത്.
അതേസമയം, കോടതി നടപടിയിൽ പൂർണ നിരാശയുണ്ടെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി പ്രതികരിച്ചു. കേസിൽ തിരിച്ചടികൾ ഉണ്ടായാലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും തുടർ നടപടികൾ കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ഭദ്ര പറഞ്ഞു.