Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു

vijay-tvk-majority-issue-tamil-nadu-governor-deadlock

വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു


തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി രാജ്ഭവനിലെത്തിയ തമിഴക വെട്രി കഴകം  അധ്യക്ഷന്‍ വിജയിയോട് കടുത്ത നിലപാടുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും ഭൂരിപക്ഷം തെളിയിക്കാനുള്ള കൃത്യമായ അംഗബലം ബോധ്യപ്പെടുത്താന്‍ വിജയിക്ക് സാധിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. 234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ടയിടത്ത്, വിജയിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 113 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണുള്ളതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 108 സീറ്റുകള്‍ നേടിയ ടിവികെയും 5 സീറ്റുകളുള്ള കോണ്‍ഗ്രസും ചേര്‍ന്ന കണക്കുകള്‍ സുസ്ഥിരമായ ഭരണത്തിന് പര്യാപ്തമല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇടത് പാര്‍ട്ടികളില്‍ നിന്നും പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമായി ആറ് പേരുടെ പിന്തുണ കൂടി ഉടന്‍ ലഭിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. താന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധനാണെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. എന്നാല്‍ കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ബോധ്യപ്പെടുത്താതെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാനാവില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗവര്‍ണറുടെ ഈ കടുത്ത നിലപാടിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വിജയിയുടെ പാര്‍ട്ടി.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Save your stories

Sign in