Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഭൂമി ഇടപാട് കുരുക്കില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി; ഉജ്ജെയിനില്‍ വികസന പദ്ധതികളുടെ മറവില്‍ മോഹന്‍ യാദവും കുടുംബവും 168 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി: മാധ്യമ റിപ്പോര്‍ട്ട്

ഭൂമി ഇടപാട് കുരുക്കില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി; ഉജ്ജെയിനില്‍ വികസന പദ്ധതികളുടെ മറവില്‍ മോഹന്‍ യാദവും കുടുംബവും 168 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി: മാധ്യമ റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ വന്‍ വികസനപദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്ന ഉജ്ജെയിനില്‍, മുഖ്യമന്ത്രി മോഹന്‍ യാദവും കുടുംബവും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികള്‍ വരാനിരിക്കുന്ന ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ്, മുഖ്യമന്ത്രി ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് ഇത് സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മുഖ്യമന്ത്രി മോഹന്‍ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മരുമകള്‍, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരുടെ പേരില്‍ 2023 മുതല്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ പല ഭൂമികളും വന്‍കിട ഹൗസിംഗ് പ്രൊജക്ടുകളാക്കി മാറ്റി ലാഭം കൊയ്യാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കള്‍ ഇതിനകം ആരംഭിച്ചതായും വിമര്‍ശനമുണ്ട്.

വിവരങ്ങള്‍ പുറത്തുവന്നതോടെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളോട് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in