ഗള്‍ഫിലും വിദ്യാരംഭം ; അറിവിന്‍റെ ഹരിശ്രീ കുറിച്ച് പ്രവാസി മലയാളികള്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 16, 2021
1 min read
•
Updated: June 03, 2026
ദുബായ് : വിദ്യാദേവത സരസ്വതിയെ സ്തുതിച്ച്, പ്രവാസി മലയാളികളുടെ കുട്ടികളും അറിവിന്‍റെ ഹരിശ്രീ കുറിച്ചു. യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് കുട്ടികള്‍ രക്ഷിതാക്കളുടേയും ആചാര്യന്മാരുടേയും മടിയിലിരുന്ന് അരിയില്‍ ആദ്യക്ഷരം എഴുതി.
മലയാളികളെ കൂടാതെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കുട്ടികളും വിദ്യാരംഭത്തില്‍ പങ്കുചേര്‍ന്നു. വിജയദശമി ദിവസമായ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിമുതല്‍ പലയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. യു.എ.ഇ.യിലെ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10