Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നു ; പൊലീസ് നോക്കുകുത്തിയാകുന്നുവെന്നും രമേശ് ചെന്നിത്തല | Video

സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നു ; പൊലീസ് നോക്കുകുത്തിയാകുന്നുവെന്നും രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ മറവില്‍ കോൺഗ്രസിന് നേരെ സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം നിലപാട് നിരാശപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും കൊലപാതകത്തെ ന്യായീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. കൊലപാതകത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കോ കോൺഗ്രസ് പ്രവർത്തകർക്കോ പങ്കില്ല. കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്. കൊലപാതകത്തിന്‍റെ പേരില്‍ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് ഓഫീസുകളും കൊടികളും സ്തൂപങ്ങള്‍ക്കും നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. അക്രമികളെ തടയാതെ പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം. സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. https://www.youtube.com/watch?v=AuqH1wObUXI

Related articles

See all
Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Kerala

നുണ പറഞ്ഞ മുഖ്യമന്ത്രി രാജി വെക്കുക ; പ്രതിഷേധ സമരവുമായി യു.ഡി.എഫ് | Video

Latest News

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ്...

Kerala

അങ്ങാടിയില്‍ തോറ്റതിന് ; സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപട...

Save your stories

Sign in