Logo
CHANGE MODE
Wed, Jun 03, 2026 • 06:23 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 02, 2020
1 min read Updated: June 02, 2026
Share:

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് നല്‍കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കൈയിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന വിവരം പൂര്‍ണ്ണമായി പുറത്തു വന്നു കഴിഞ്ഞു. ആ നിലയക്ക് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തന്നെ അപമാനിച്ച കോടിയേരി തെറ്റ് സമ്മതിച്ച് പരസ്യമായി മാപ്പ് പറയണം. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. എന്തും വിളിച്ചുപറഞ്ഞ് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്ന കോടിയേരിയുടെ ശീലം ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് യോജിച്ചതല്ല. ഇപ്പോള്‍ സ്വന്തം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടായരിക്കുന്നത് കോടിയേരിക്കാണെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ആക്രമിക്കുകയാണ് കോടിയേരി ചെയ്യുന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നത് ജനം കണ്ടതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഐ ഫോണ്‍ വിവാദമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10