Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ നിയമസഭയിൽ ഉന്നയിച്ച് ഷാഫി പറമ്പിൽ. ബജറ്റ് ചർച്ചാവേളയിലാണ് ഇക്കാര്യം ഷാഫി സഭയിൽ ഉന്നയിച്ചത്. പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കേസിൽ പുനഃരന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ, ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുനഃരന്വേഷണം നടത്തണം. കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും എന്താണ് മറച്ചുവെക്കാനുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. നേരത്തേ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. നോട്ടീസ് അവതരിപ്പിക്കാൻ പോലും സ്പീക്കർ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷം വാക്കൗട്ടും നടത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ ബജറ്റ് ചർച്ചയിൽ ഇക്കാര്യം ഷാഫി പറമ്പിൽ ഉന്നയിച്ചത്.

Related articles

See all
Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും...

Save your stories

Sign in