കൊച്ചി: സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന 'ഹരിവരാസനം' സിനിമയുടെ സംഗീതയാത്രയില്‍ തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ നന്ദഗോവിന്ദം ഭജന്‍സും പങ്കുചേരുന്നു. ചിത്രത്തിലെ 12 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗാനരംഗത്തിലാണ് ആലാപനത്തോടൊപ്പം അഭിനയവുനായി നന്ദഗോവിന്ദം ഭജന്‍സ് എത്തുന്നത്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
സംഗീതവും ഭക്തിയും ആത്മീയതയും ഒത്തുചേരുന്ന ഹരിവരാസനത്തിന്റെ സംഗീതയാത്രയ്ക്ക് കൂടുതൽ ആവേശം പകരുന്നതാണ് ചിത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പങ്കാളിത്തം. ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബര്‍ 27-ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പൊതുജനങ്ങള്‍ക്കും സംഗീതപ്രേമികള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുന്ന ചടങ്ങായിരിക്കും ഇത്. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച് രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'ഹരിവരാസനം' വരുന്ന ജനുവരി 15-ന് തിയേറ്ററുകളിലെത്തും. ഡോ. കെ. അമ്പാടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യോഗി ബാബു, ബേബി ഇവ, സിതാര വിജയന്‍, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയന്‍പിള്ള രാജു, ശ്യാമപ്രസാദ്, മധുപാല്‍, ടി.ജി. രവി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ – ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.