കോട്ടയം: വൈശാഖ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജി വെഞ്ഞാറമൂട് നിര്‍മ്മിച്ച് രാജേഷ് അമ്മവിഷന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തീവെട്ടി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം, അയ്മനം, പരിപ്പ്, ചിറക്കടവ്, ചെറുവള്ളി, ഒളശ്ശ, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബാലന്‍പിള്ള, സജി വെഞ്ഞാറമൂട്, കണ്ണൂര്‍ വാസൂട്ടി, ജയ്‌സണ്‍ പോത്തന്‍കോട്, സജിത്ത് ലാല്‍, സന്തോഷ് തലയില്‍, ജ്യോതികുമാര്‍, പ്രദീപ് അയിരുപ്പാറ, ബി.എസ്. പ്രസാദ്, ശ്രീജിത്ത് എസ്. ശ്രേയസ്സ്, ഗോപികൃഷ്ണന്‍, ബിന്ദു തൊടുപുഴ, മനില നായര്‍, ആശ നായര്‍, ശ്രുതി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സുനില്‍ പ്ലാമൂടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: സുനില്‍ലാല്‍, പശ്ചാത്തല സംഗീതം: ഒ.കെ. രവിശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബി.എസ്. പ്രസാദ്, കലാസംവിധാനം: പ്രദീപ് അയിരൂപ്പാറ. രാജേഷ് രവി ചമയവും ബിന്ദു വടകര വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. അരുണ്‍ ചോട്ടു ആണ് അസോസിയേറ്റ് ഡയറക്ടര്‍. ജ്യോതികുമാറും രാജേഷ് അമ്മവിഷനും ചേര്‍ന്നാണ് ചിത്രം സഹനിര്‍മ്മാണം ചെയ്തിരിക്കുന്നത്. എ.എസ്. ദിനേശാണ് പി.ആര്‍.ഒ.
രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്യുന്ന 'തീവെട്ടി' ചിത്രീകരണം പൂർത്തിയായി