തിരുവനന്തപുരം: പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ പമ്പുകളില്‍ നിന്ന് ഉടന്‍തന്നെ പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. ഇന്ധനത്തില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ഇത്തരത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയെന്നോണം കേരളത്തിലും ശക്തമായ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്