തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ അത്ഭുതം സൃഷ്ടിക്കുന്ന മമ്മൂട്ടിയുടെ അഭിനയ സപര്യ ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും വലിയ പ്രചോദനമാണെന്ന് അദ്ദേഹം കുറിച്ചു. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും സകല നന്മകളും നേരുന്നതായും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
മലയാളത്തിന്റെ അഭിമാനതാരം, പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍. അഞ്ച് പതിറ്റാണ്ടിലേറെയായി അഭ്രപാളിയില്‍ വിസ്മയം തീര്‍ക്കുന്ന അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ എക്കാലവും പ്രചോദനമാണ്. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നു.
അഞ്ചു പതിറ്റാണ്ടിന്റെ അഭിനയസപര്യ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ