തൃശ്ശൂർ: മ്യൂസിക് ഡയറക്ടർ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡിന് പ്രശസ്ത ഗായിക പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്ര അർഹയായി. 2026 ഡിസംബർ 9-ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തൃശ്ശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡി.ബി.സി.എൽ.സി (DBCLC) ഹാളിൽ ഡിസംബർ 9-ന് വൈകീട്ട് 5.30-നാണ് അവാർഡ് ദാന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
അവാർഡ് ദാന ചടങ്ങിന് ശേഷം 'രാജഹംസമേ' എന്ന പേരിൽ നടക്കുന്ന ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനവും ഡോ. കെ. എസ്. ചിത്ര നിർവ്വഹിക്കും.
പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പിക്കും