ഒരു മാസം,ഒട്ടനവധി വിസ്മയങ്ങള്‍; ഓപ്പറേഷന്‍ തൂഫാന്‍ മുതല്‍ സൗജന്യ യാത്ര വരെ, ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്‍ സര്‍ക്കാര്‍ നാളെ ഒരു മാസം പൂര്‍ത്തിയാക്കുന്നു
വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ജൂണ്‍ 18ന് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ വിസ്മയങ്ങളുടെ പ്രവര്‍ത്തന ചരിത്രമാണ് കാലത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. അധികാരത്തില്‍ വന്ന് ഒരുമാസത്തില്‍ നടപ്പാക്കിയ ജനപ്രിയ നടപടികള്‍ ഇവയായിരുന്നു. ആശവര്‍ക്കമാര്‍ക്ക് 3000 രൂപ വര്‍ധിപ്പിച്ചു, അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും പാചക തൊഴിലാളികള്‍ക്ക് 500രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തിലെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുകയായിരുന്നു വിഡി സര്‍ക്കാര്‍ ചെയ്തത്. ചികിത്സ പിഴവില്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനക്ക് ജോലി നല്‍കി. കാലാവധി തീര്‍ന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയുടെ ഭാവിയാണ് നല്‍കിയത്. കാലാവധി തീരാനായ 42 പേര്‍ക്ക് എസ്‌ഐ നിയമനം നല്‍കിയതും വിഡി സര്‍ക്കാരിന്റെ നല്ല തീരുമാനമായി വിലയിരുത്തപ്പെടുന്നു. ആശുപത്രിയില്‍ ഉണ്ടായ അനാസ്ഥമൂലം മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായം നല്‍കിയതും എടുത്തുപറയേണ്ടതാണ്.
കേരളത്തില്‍ വ്യാപകമായ മയക്കുമരുന്ന് വ്യാപനത്തെ തടയാനും അവയെ പിടിച്ചു കെട്ടാനും ഓപ്പറേഷന്‍ തൂഫാനിലുടെ കഴിഞ്ഞു. നവീന്‍ബാബുവിന്റെ മരണം സിബിഐക്ക് വിട്ടതും ആ കുടുംബത്തിനോട് ചെയ്ത നീതിയുടെ കാരുണ്യമായി ചരിത്രവും കാലവും വിശേഷിപ്പിക്കും. ആലപ്പുഴയിലെ വിവാദമായ രക്ഷാ പ്രവര്‍ത്തനം അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചതും സംഭവത്തിലെ യാത്ഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണ വഴിയായി മാറി. എറണാകുളത്തെ മലയിടം തുരത്തിലെ ജനങ്ങളുടെ ഭൂ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞതും വിഡി സര്‍ക്കാരിന്റെ ഒരുമാസത്തെ നേട്ടങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടതാണ്.
മുഖ്യമന്ത്രിയുടെ ലാളിത്യമാണ് മറ്റൊരു പ്രത്യേകത. അകമ്പടിയുടെയും സുരക്ഷയുടെയും ഭാരമില്ലാതെ മുഖ്യമന്ത്രി കടന്നു പോകുമ്പോള്‍ രണ്ടു വാഹനങ്ങളുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്നത് നല്ല കാഴ്ചയായി ജനങ്ങള്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ എല്ല മന്ത്രിമാര്‍ക്കും പഴയ വാഹനങ്ങള്‍ മതി എന്ന തീരുമാനത്തിലൂടെ ചെലവുചുരുക്കലിന് വിഡി സര്‍ക്കാര്‍ തന്നെ നിമിത്തമായി. സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിച്ചതും വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. എല്ലാ ബുധനാഴ്ചകളും മന്ത്രിസഭ യോഗത്തിന് ശേഷം കൃത്യമായി തീരുമാനങ്ങള്‍ അറിയിക്കുന്ന യുഡിഎഫ് മന്ത്രിസഭ കാലഘട്ടത്തിലെ നടപടി പുനഃരാവിഷ്‌കരിച്ചത് വഴി ജനങ്ങള്‍ അറിയേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും ആയ തീരുമാനങ്ങള്‍ മുഖ്യമന്ത്രി തന്നെ അറിയിക്കുന്നത് ജനങ്ങളില്‍ വിഡി സര്‍ക്കാരിനെ കൂടുതല്‍ മതിപ്പുള്ളതാക്കി.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി ഏര്‍പ്പെടുത്തി കൊണ്ട് വിസ്മയകരമായ വിപ്ലവമാണ് ഒരുമാസത്തിനുള്ളില്‍ വിഡി സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 18ന് ഒരു മാസം പൂര്‍ത്തിയാവുമ്പോള്‍ ജനങ്ങളെ ബാധിക്കുന്ന നിര്‍ണായകമായ തീരുമാനങ്ങളാണ് ഒരു മാസത്തിനുള്ളില്‍ വിഡി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഇനി ജൂണ്‍19ലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതും പുതുമകളുടെ ആവര്‍ത്തനമായിരിക്കുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ഇതുവരെ മന്ത്രി അല്ലാത്തൊരാള്‍ മുഖ്യമന്ത്രിയാവുകയും ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് വിസ്മങ്ങള്‍ തീര്‍ക്കുന്നതും വര്‍ത്തമാനകാലത്തിന്റെ പ്രത്യേകതയാണെന്നും ചരിത്രം വിശേഷിപ്പിക്കും
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.