യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ 'ഓണനിലാവ് ' ശ്രദ്ധേയമായി : ആയിരം ഓണക്കിറ്റുകള്‍ നല്‍കി ; കൊവിഡ് കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആദരം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 07, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇ കേന്ദ്രമായ മലയാളി പി ആര്‍ ഒ-മാരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍, 'ഓണനിലാവ് ' എന്ന പേരിലാണ് ആഘോഷം ഒരുക്കിയത്.
അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരം ഓണസദ്യ കിറ്റുകള്‍ നല്‍കി. പ്രസിഡന്റ് സലീം ഇട്ടമ്മല്‍, ജനറല്‍ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ട്രഷറര്‍ മുഹ്‌സിന്‍ കാലിക്കറ്റ് , പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ പൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍ സഹായഹസ്തവുമായി എന്നും ജനങ്ങളുടെ കൂടെയാണെന്നും യു എ ഇ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണമായും പാലിച്ച് പ്രതീക്ഷയോടെ മുന്നേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ മെമ്പര്‍ തോമസ് ജോര്‍ജിന് , നബീല്‍ അഹ്മദ് ആദ്യ ഓണസദ്യ കിറ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഷമീം യൂസഫ് , മുഹമ്മദ് അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. യു എ ഇ യിലെ ലോക്ഡൗണ്‍ സമയത്ത് യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10