Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ‘ചെയര്‍മാന്‍’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയര്‍പേഴ്‌സണ്‍’ ആക്കണം; ലിംഗനീതിയ്ക്കായി കെ.എസ്.യു

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ‘ചെയര്‍മാന്‍’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയര്‍പേഴ്‌സണ്‍’ ആക്കണം; ലിംഗനീതിയ്ക്കായി കെ.എസ്.യു
കലാലയ യൂണിയന്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ 'ചെയര്‍മാന്‍ ' എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി 'ചെയര്‍പേഴ്‌സണ്‍' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മാര്‍ക്ക് കത്ത് അയച്ചു. സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തില്‍ 'ചെയര്‍മാന്‍' എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉള്‍കൊണ്ട് എം. ജി. സര്‍വകലാശാല തുടങ്ങി മറ്റും സര്‍വകലാശാലകള്‍ 2021-22 അധ്യയന വര്‍ഷം മുതല്‍ 'ചെയര്‍പേഴ്‌സണ്‍' എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തില്‍ കേരള, കാലിക്കറ്റ് , കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇതേ മാറ്റം ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും, ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കുകയും 'ചെയര്‍മാന്‍' എന്ന പദം 'ചെയര്‍പേഴ്‌സണ്‍' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനും സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പ് പുനര്‍ വിജ്ഞാപനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചത്.  

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in