Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനദ്രോഹ സര്‍ക്കാരിന് ജനം വോട്ട് കൊണ്ട് മറുപടി നല്‍കും'; ഉമാ തോമസിന്‍റെ സ്ഥാനാർത്ഥി പര്യടനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു

'ജനദ്രോഹ സര്‍ക്കാരിന് ജനം വോട്ട് കൊണ്ട് മറുപടി നല്‍കും'; ഉമാ തോമസിന്‍റെ സ്ഥാനാർത്ഥി പര്യടനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു
കൊച്ചി : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ സ്ഥാനാർത്ഥി പര്യടനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയിരിക്കും ഫലമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കെ റെയിൽ കുറ്റിയിടൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചതിന് പുറകെ പ്രതീകാത്മക കുറ്റിയിൽ റീത്ത് സമർപ്പിച്ചു കൊണ്ടാണ് വാഹന പര്യടന ഉദ്ഘാടന വേദിയിലേക്ക് കെ സുധാകരൻ എം.പി പ്രവേശിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ പിണറായി വിജയനും സർക്കാരും തയാറാകുമോയെന്ന് കെ സുധാകരൻ എംപി ചോദിച്ചു. മുമ്പൊരിക്കലും ഒരു തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഇത്രത്തോളം സജീവമായിട്ടില്ല. പിണറായി വിജയൻ ഭയംകൊണ്ട് തൃക്കാക്കരയിലെ ബൂത്തുകൾ കയറിയിറങ്ങി നടക്കുകയാണ്. കൊവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് തുടർഭരണം നടക്കുമായിരുന്നില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് ഇടതു സർക്കാർ വീണ്ടും അധികരത്തിലെത്തിയതെന്നും കെ സുധാകരൻ എംപി പറഞ്ഞു. തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും സഹതാപ തരംഗമല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞു. ഈ സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക് തൃക്കാക്കരയിലെ ജനങ്ങൾ വോട്ടു കൊണ്ട് മറുപടി നൽകുമെന്നും ഉമ കൂട്ടിച്ചേർത്തു. എംപിമാർ, എംഎൽഎമാർ, വിവിധ ഘടകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.   https://www.facebook.com/JaihindNewsChannel/videos/1322086768269493

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in