Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ വഷളാക്കി: യു.ഡി.എഫ്

ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ വഷളാക്കി: യു.ഡി.എഫ്
ശബരിമലയിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റേത് പക്വമായ നിലപാടാണെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ആലപ്പുഴയിൽ യു.ഡി.എഫ് വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. ശബരിമല വിഷയത്തിൽ കോടതി വിധി കൂടിയാലോചനകൾ ഇല്ലാതെ നടപ്പാക്കി സർക്കാർ പ്രശ്‌നങ്ങൾ വഷളാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാൻ സി.പിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി നടത്തുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ചത് പക്വമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ഡി.സി.സി. പ്രസിഡന്‍റ് എം.ലിജു, മുസ്ലിം ലീഗ് നേതാക്കളായ സയിദ് സാദിക്കലി ശിഹാബ് തങ്ങൾ, പി.എ സലിം, കേരള കോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി ദേവരാജൻ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.

Related articles

See all
Kerala

ബ്രൂവറിയുടെ പിതൃത്വം LDFന് തന്നെ; നടന്നത് കോടികളുടെ അഴിമതി: രമേശ് ചെന്നിത്തല

Kerala

നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി സച്ചിനെത്തും

Latest News

ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം

Latest News

യാത്രയുടെ ജനപിന്തുണ ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നു; ഗവർണർ-സർക്കാർ പോരാട്ടം...

Save your stories

Sign in