Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 11 പേർ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 11 പേർ കുറ്റക്കാർ

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. പതിനാലു വർഷത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ പി ജയരാജൻ 32-ാം പ്രതിയും ടിവി രാജേഷ് 33-ാം പ്രതിയുമായിരുന്നു.

കേസിൽ പതിനൊന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ 14 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി, പത്താം പ്രതി തുടങ്ങിയവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനായ പത്തൊൻപതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി ജയരാജനും ടിവി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രതികൾക്കെതിരെ പൊലീസിൽ മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.


Related articles

See all
Popular News

അരിയിൽ ഷുക്കൂർ വധം കൃത്യമായ ഗൂഢാലോചനയോടെ; മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പികെ കുഞ്ഞാലിക്ക...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ഇസ്രായേൽ ഫോറൻസിക് ടൂളായ 'സെല്ലെബ്രൈറ്റിന്റെ' നവീകരിച്ച പതിപ്പ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in