Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് പ്രതിസന്ധിയില്‍ ആര്‍ക്കും പട്ടിണി വേണ്ട : ഒരു കോടി പേര്‍ക്ക് സൗജന്യ ഭക്ഷണവുമായി യു.എ.ഇയുടെ റമസാന്‍ പദ്ധതി ; പ്രവാസികള്‍ക്ക് വീണ്ടും ആശ്വാസമായി ഷെയ്ഖ് മുഹമ്മദ്

കൊവിഡ് പ്രതിസന്ധിയില്‍ ആര്‍ക്കും പട്ടിണി വേണ്ട : ഒരു കോടി പേര്‍ക്ക് സൗജന്യ ഭക്ഷണവുമായി യു.എ.ഇയുടെ റമസാന്‍ പദ്ധതി ; പ്രവാസികള്‍ക്ക് വീണ്ടും ആശ്വാസമായി ഷെയ്ഖ് മുഹമ്മദ്
ദുബായ് : റമസാനിലും കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിച്ച്, ആരും പട്ടിണി കിടക്കരുതെന്ന വലിയ ലക്ഷ്യവുമായി യുഎഇയില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന വന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെയും സ്വദേശികളിലെ കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യമിട്ടാണ് ഈ ജനകീയ പദ്ധതി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, റമസാനോട് അനുബന്ധിച്ച്, ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്നവരെ, ലക്ഷ്യമിട്ട് കൂടിയാണ് ഗള്‍ഫിലെ ഏറ്റവും വലിയ ഈ ജനകീയ പരിപാടി. ഇപ്രകാരം, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും പദ്ധതി വഴി സഹായിക്കും. യുഎഇ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഭക്ഷ്യ വിതരണ സഹായ പദ്ധതി കൂടിയാണിത്.  യുഎഇ ഫുഡ് ബാങ്കുമായി സഹകരിച്ച്, 10 മില്യണ്‍ മീല്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടും. യുഎഇ ഫുഡ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സണും ഷെയ്ഖ് മുഹമ്മദിന്റെ ഭാര്യയുമായ ഷെയ്ഖാ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം ഈ റമസാന്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കും. ഇതിനായി, രാജ്യത്തെ രണ്ടു ടെലികോം കമ്പനികളായ എത്തിസലാത്ത്, ഡു വഴി സംഭാവനകള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, ബിസിനസുകാര്‍, സംരംഭകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരും പദ്ധതിയുമായി സഹകരിക്കും. കൊവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വലിയ ആശ്വാസകരമാകുന്ന പദ്ധതിയാണിത്.  കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സോഷ്യല്‍ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇന്നിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) ഈ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in