സിനോഫാം രണ്ടു ഡോസ് എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണം ; നിർബന്ധമാക്കി യുഎഇ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 08, 2021
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ സിനോഫാം വാക്‌സീന്‍ രണ്ടു ഡോസ്, എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാന്‍ ഇതു അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസിനായി റജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാനാകുംവിധം പുതിയ വാക്‌സീനാണ് ബൂസ്റ്റര്‍ ഡോസായി കുത്തിവയ്ക്കുന്നത്.
വാക്‌സീന്‍ വ്യാപകമാക്കിയതോടെ പുതിയ രോഗികളുടെ എണ്ണത്തില്‍ യുഎഇയില്‍ കുറവുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10