Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിസിസി മുന്‍ പ്രസിഡന്‍റ് യു രാജീവൻ മാസ്റ്റർ അന്തരിച്ചു

ഡിസിസി മുന്‍ പ്രസിഡന്‍റ് യു രാജീവൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ്  യു രാജീവൻ മാസ്റ്റർ (67) അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 4 മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യുഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവീനർ, കെപിസിസി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജിലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയരക്റ്റർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ ഒമ്പതിന് കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയോടുകൂടെ കൊയിലാണ്ടിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും

Related articles

See all
Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Save your stories

Sign in