Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യഥാർത്ഥ രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല

യഥാർത്ഥ രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല
യഥാർത്ഥ രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം അങ്ങാടിപ്പുറത്ത് പി രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യസമ്പത്തുള്ള രാധാകൃഷ്ണൻ മാസ്റ്റർ പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിലും തൻ്റെ കഴിവുകൾ വിനിയോഗിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉപഹാര സമർപ്പണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല കെപിസിസി സെക്രട്ടറി വി ബാബുരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 'ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന സെമിനാർ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഈ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വച്ചു. മുൻ എംഎൽഎ ടിഎ അഹമ്മദ് കബീർ വിഷയാവതരണം നടത്തി.

Related articles

See all
Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹി...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

Save your stories

Sign in