Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

കോട്ടയം: സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ പരിഹരിക്കാനോ തയ്യാറാകാത്ത പിണറായി സര്‍ക്കാരിന്റെ നിലപാടാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായതെന്ന് സി.ഐ.ടി.യു. കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്.

ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാനോ പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന തൊഴില്‍ മേഖലയെ അവഗണിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും, തുടര്‍ഭരണം നഷ്ടമാക്കിയത് അസംതൃപ്തരായ തൊഴിലാളികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്ഷേമപെന്‍ഷനുകളില്‍ ശ്രദ്ധിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശികയാക്കി വീഴ്ചവരുത്തി. ഇത് ഉറച്ച ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമായ അമര്‍ഷത്തിന് കാരണമായി.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പരമ്പരാഗത തൊഴില്‍ മേഖലയിലെ ദൗര്‍ബല്യങ്ങളെക്കുറിച്ച് സി.പി.എം ലളിതമായി പ്രതികരിച്ചപ്പോള്‍, അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് സി.ഐ.ടി.യു. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെന്ന മുഖം സി.പി.എമ്മിന് നഷ്ടമാകുന്നുവെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നു. 32 ലക്ഷത്തിലേറെ അംഗങ്ങളുള്ള സി.ഐ.ടി.യുവിനെ അവഗണിച്ച് പാര്‍ട്ടി മുന്നോട്ടുപോയാല്‍ തൊഴിലാളിവര്‍ഗം പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമായും അകലുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related articles

See all
Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹി...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

Popular News

വാര്‍ഡ് വിഭജനത്തിലെ നമ്പര്‍ മാറ്റത്തിന് ശാശ്വത പരിഹാരം; സംസ്ഥാനത്ത് ഡിജി ഡോര്‍ നടപ്പാക്കുമ...

Save your stories

Sign in